• Quote08_Group1_Justice_VR_KrishaIyer

    ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ

    കേരളത്തില്‍ വികസനം കൊണ്ടുവന്നത് രാജഗോപാലാണ്. അതുകൊണ്ട് വികസനത്തിന്റെ പേരു തന്നെ രാജഗോപാല്‍ എന്നു കൊടുക്കണം

  • Quote07_Group1_Prof_KV_Thomas

    പ്രൊ. കെ.വി.തോമസ്

    രാജഗോപാല്‍ എന്നാല്‍ സര്‍വ്വര്‍ക്കും ‘രാജേട്ട’നാണ്. നിറഞ്ഞ സ്നേഹമാണദ്ദേഹം. അതു കൊണ്ട് സര്‍വ്വര്‍ക്കും രാജേട്ടന്‍

  • Quote05_Group1_GandhianGopinathanNair

    ഗാന്ധിയൻ ഗോപിനാഥൻ നായർ

    ഒരു വ്യക്തി എന്ന നിലയിൽ ഇത്രയും മഹത്വമുള്ള ഒരു വ്യക്തി ഇവിടം സന്ദർശിക്കുന്നത് ഇതാദ്യമാണ്

  • Quote06_Group1_ShashiTharoor

    ശശി തരൂർ എം.പി.

    ശ്രീ. ഓ. രാജഗോപാലിന്റെ ഭരണനേട്ടങ്ങളേയും മൂല്യബോധത്തെയും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു

  • Quote04_Group1_AryadanMuhammad

    ആര്യാടൻ മുഹമ്മദ്

    പനമ്പിള്ളി ഗോവിന്ദമേനോനും ഓ. രാജഗോപാലും റെയിൽവേമന്ത്രിമാരായിരുന്ന കാലഘട്ടത്തിലൊഴികെ മറ്റെല്ലാ സമയത്തും കേരളത്തിനു കടുത്ത അവഗണനയായിരുന്നു

  • Quote03_Group1_VS_Achyuthanandan

    വി.എസ്.അച്യുതാനന്ദൻ

    ഒരു കേന്ദ്രമന്ത്രി എങ്ങനെ ആയിരിക്കണം എന്നതിന്റെ മാതൃകയാണ് ഓ. രാജഗോപാല്‍

  • Quote02_Group1_OommenChandy

    ഉമ്മൻചാണ്ടി

    ഇപ്പോളുള്ളതും ഇനിവരാനുള്ളതുമായ മുഴുവൻ രാഷ്ട്രീയക്കാരും മാതൃകയാക്കേണ്ടുന്ന ഒരു ‘റോൾ മോഡൽ രാഷ്ട്രിയനേതാ’വാണ് ഓ.രാജഗോപാൽ.

  • Quote01_Group1_AK_Antony

    ഏ.കെ.ആന്റണി

    രാജഗോപാൽ വികസനത്തിന്റെ രാജദൂതൻ

  • Quote014_Group 2_AKAntony

    ഏ.കെ.ആന്റണി

    (യു.ഡി.എഫ്. പ്രവർത്തകരോട്) പതറേണ്ട ആവശ്യമില്ല!

  • Quote013_Group 2_SobhaSurendran

    ശോഭാ സുരേന്ദ്രൻ

    “Rent a car” എന്നൊക്കെ പറയാറുള്ളതുപോലെ, “Rent a candidate” എന്നൊരു തരം സംവിധാനമാണ് നെയ്യാറ്റിൻകരയിൽ ഇടതു വലതു മുന്നണികൾ ഇത്തവണ പരീക്ഷിച്ചിരിക്കുന്നത്.

  • Quote012_Group 2_KPSreesanMaster

    കെ.പി.ശ്രീശൻ മാസ്റ്റർ

    കഴിഞ്ഞതവണ ഇടതുവലതുമുന്നണികൾക്കായി പ്രവർത്തിച്ചവരും വോട്ടുചെയ്തവരുമായ അനവധിയാളുകളാണ് ഇത്തവണ തങ്ങൾ രാജഗോപാലിനു വോട്ടുചെയ്യും എന്നു തുറന്നുപറയുന്നത്. കാലുമാറ്റ രാഷ്ട്രീയത്തിനെതിരെ ശക്തമായ ഒരു സന്ദേശം നൽകാൻ ഇത്തവണ കഴിഞ്ഞില്ലെങ്കിൽ, ജനാധിപത്യസംവിധാനത്തിൽ ജനത്തിനു വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്ന ആശങ്കയാണ് അവർ പങ്കുവയ്ക്കുന്നത്.

  • Quote011_Group 2_KSurendran

    കെ.സുരേന്ദ്രൻ

    ഇരുപതുവർഷത്തിനിടെ നടന്ന രാഷ്ട്രീയകൊലപാതകങ്ങൾ അന്വേഷിക്കുമെന്ന യു.ഡി.ഫ്.നിലപാടു കൊള്ളാം. മുരുകാനന്ദൻ വധത്തിന്റെ ഗൂഢാലോചനയിൽ സെൽവരാജിനുള്ള പങ്ക് അന്വേഷിച്ചുകൊണ്ടുതന്നെയാവട്ടെ തുടക്കം.

  • Quote010_Group 2_MMHasan

    എം.എം.ഹസൻ

    സെൽവരാജിനെ തോൽപ്പിക്കണമെന്നും രാജഗോപാലിനു വോട്ടുചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇടതുമുന്നണിപ്രവർത്തകർ യു.ഡി.എഫ്. വോട്ടർമാരുടെ വീടുകൾ കയറിയിറങ്ങുന്നത്.

  • Quote009_Group 2_VishnupuramChandrasekharan

    വിഷ്ണുപുരം ചന്ദ്രശേഖരൻ (വി.എസ്.ഡി.പി. ചെയർമാൻ)

    ഇടതുവലതുമുന്നണികൾ ഒരുപോലെ നാടാർ സമുദായത്തെ പറ്റിക്കുകയാണ്. നെയ്യാറ്റിൻകരയിൽ ആർക്കും പ്രത്യേകപിന്തുണയില്ല.

  • Quote008_Group 2_VSSivakumar

    വി.എസ്. ശിവകുമാർ

    ഇവിടെ ചില ‘വഴിമുടക്കികൾ’ രാജഗോപാലിനെ നിർത്തിയിട്ടുണ്ട്. സി.പി.എമ്മിന് ഇത്തവണ വോട്ടു ചെയ്യുന്നില്ലെങ്കിൽപ്പിന്നെ രാജഗോപാലിനു ചെയ്യൂ എന്നു പറയുന്നു അവർ (കടപ്പാട്: – മാതൃഭൂമി വാർത്ത 27-05-2012)

    (എഡിറ്ററുടെ കമന്റ് :- രാജഗോപാൽ ഇത്തവണ യു.ഡി.എഫിന്റെ വഴിമുടക്കിയതായി അവർ തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു!)

  • Quote007_Group 2_CK_Padmanabhan

    സി.കെ. പദ്മനാഭന്‍

    ഉദാരീകരണ വ്യവസ്ഥയില്‍ എം.എല്‍.എ.മാരെയും കമ്പോളത്തില്‍ വാങ്ങാന്‍ സാധിക്കുമെന്ന് കേരള രാഷ്ട്രീയം തെളിയിച്ചു. ചാടുന്നവരും പിടിക്കുന്നവരും ഒരേ കുറ്റമാണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. നേരിന്റെ രാഷ്ട്രീയം നാട്ടില്‍ വളരാന്‍ ഒ. രാജഗോപാലിനെപ്പോലെയുള്ള നേതാക്കള്‍ ജനപ്രതിനിധിയാകണം. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

  • Quote006_Group 2_MalayalamOnlinePage

    ‘മലയാളം’ ഓൺലൈൻ പ്രസിദ്ധീകരണം

    നി­ക്ഷി­പ്ത­താല്‍­പ­ര്യ­ക്കാ­രും സങ്കു­ചിത ചി­ന്താ­ഗ­തി­ക്കാ­രു­മായ ഒരു ഡസ­നി­ലേ­റെ രാ­ഷ്ട്രീയകക്ഷി­ക­ളാ­ണ് പറ­യ­ത്ത­ക്ക ജന­പി­ന്തു­ണ­യൊ­ന്നു­മി­ല്ലാ­തെ തന്നെ പതി­റ്റാ­ണ്ടു­ക­ളാ­യി ഇട­തു­വ­ല­തു­മു­ന്ന­ണി­ക­ളു­ടെ തണ­ലില്‍ അധി­കാ­രം പങ്കി­ട്ട് പൊ­തു­ഖ­ജ­നാ­വ് കട്ടു­മു­ടി­ച്ച് ശക്ത­രും ധനി­ക­രു­മാ­യി മാ­റി­യ­ത്. അവർക്കെല്ലാം എം എല്‍ എമാ­രും മന്ത്രി­മാ­രും ഉണ്ടാ­കാ­മെ­ങ്കില്‍ ബി ജെ പി­ക്ക് എന്തു­കൊ­ണ്ട് നെ­യ്യാ­റ്റിന്‍­ക­ര­യില്‍ നി­ന്ന് എം എല്‍ എ ഉണ്ടാ­യി­ക്കൂ­ടാ? ഒ രാ­ജ­ഗോ­പാ­ലി­ന് കേ­രള നി­യ­മ­സ­ഭ­യില്‍ ഏറ്റ­വും പു­റ­കി­ലെ സീ­റ്റി­ലെ­ങ്കി­ലും ഇരു­ന്നു­കൂ­ടേ­?

  • Quote005_Group 2_SukumaranNair

    എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ശ്രീ. സുകുമാരന്‍ നായര്‍

    കോണ്‍ഗ്രസിനെ സഹായിച്ചപ്പോഴൊക്കെ അവര്‍ തിരിഞ്ഞുകുത്തി. അഞ്ചാം മന്ത്രി സംബന്ധിച്ച വിവാദങ്ങൾ അടഞ്ഞ അദ്ധ്യായമാണെന്നാണ് ചില കോൺഗ്രസ് നേതാക്കന്മാർ പറഞ്ഞത്. എന്നാൽ – ആ അദ്ധ്യായം തുറക്കാൻ പോകുന്നതേയുള്ളൂ. അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. പിറവം ആവർത്തിക്കാമെന്ന ചിലരുടെ വ്യാമോഹം നടപ്പില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സമദൂരമായിരിക്കും എന്‍.എസ്‌.എസ്‌ സ്വീകരിക്കുക. അതില്‍ ഒരു ശരിദൂരവും ഉണ്ടായിരിക്കും

  • Quote005_Group3

    ഓ. രാജഗോപാൽ

    ഇടതുപക്ഷം പറയുന്നത് കാലുമാറ്റക്കാരനായ സെൽവരാജിനെ തോല്പിക്കണമെന്നാണ്. വലതുപക്ഷം പറയുന്നത് കൊലപാതകരാഷ്ട്രീയത്തിനു തിരിച്ചടി നൽകണമെന്നാണ്. ബി.ജെ.പി. പറയുന്നത് ജനസേവനത്തിന് തങ്ങൾക്കൊരു അവസരം നൽകണമെന്നാണ്. ഈ മൂന്ന് ആവശ്യങ്ങളും ഒരൊറ്റക്കാര്യത്തിലൂടെ എളുപ്പം സാധിക്കാവുന്നതേയുള്ളൂ. താമരയിൽ വോട്ടുചെയ്താൽ മതി. നമുക്കു പരസ്പരം മത്സരിക്കാതെ ഒരുമിച്ചു നിന്ന് ഒരേ പ്രവൃത്തിയിലൂടെ എല്ലാവരുടെ ലക്ഷ്യങ്ങളും നേടിയെടുക്കാം.

  • Quote006_Group3

    ഓ. രാജഗോപാൽ

    ജനാധിപത്യവ്യവസ്ഥയില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ എല്ലാവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പുവരുത്തേണ്ടതാണ്.
    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംഘടിത വോട്ടുബാങ്ക് ലക്ഷ്യമാക്കി ന്യൂനപക്ഷ പ്രീണനം നടത്തുകയാണ്. കേരളത്തില്‍ ഭൂരിപക്ഷ സമുദായത്തിന് നീതി നിഷേധിക്കപ്പെടുന്നു. മതത്തിന്റെ അടിസ്ഥാന-ത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കി സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ കപടമതേതരവാദികളാണ്.

  • Quote005_Group3

    ഓ. രാജഗോപാൽ

    നിയോജകമണ്ഡലത്തിലെ സാധാരണ ജനങ്ങള്‍ക്കുവേണ്ടി നിയമസഭയ്ക്കുള്ളില്‍ നിലപാടുകള്‍ എടുക്കുമ്പോഴാണ് ഒരു ജനപ്രതിനിധിക്ക് ജനങ്ങളോട് നീതിപുലര്‍ത്താന്‍ സാധിക്കുന്നത്. സ്വന്തം കാര്യത്തിനുവേണ്ടി നിലപാട് മാറ്റുന്നവര്‍ തങ്ങളെ വിശ്വസിച്ച ജനങ്ങളെയാണ് വഞ്ചിക്കുന്നത്

  • Quote004_Group3

    ഓ. രാജഗോപാൽ

    പൊതുസമൂഹത്തിന് വേണ്ടി വ്യക്തിതാത്പര്യങ്ങള്‍ മാറ്റിവെച്ച ചരിത്രമാണ് നമ്മുടെ നാടിനുള്ളത്. അടിച്ചേല്പിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ നമ്മൾ എടുക്കുന്ന തീരുമാനങ്ങള്‍ കേരളരാഷ്ട്രീയത്തെ നേര്‍വഴിക്ക് നയിക്കുന്നതായിരിക്കണം.

  • Quote003_Group3

    ഓ. രാജഗോപാൽ

    നെയ്യാറ്റിന്‍കരയുടെയും അനുബന്ധപ്രദേശങ്ങളുടെയും വികസനത്തിന് പ്രധാന തടസ്സം ദേശീയപാതവികസനം അട്ടിമറിക്കപ്പെട്ടതാണ്.

  • Quote002_Group3

    ഓ. രാജഗോപാൽ

    സ്വന്തം ജീവിതത്തിലും പൊതുരംഗത്തും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണം.

  • Quote001_Group3

    ഓ. രാജഗോപാൽ

    ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും കേരള മാനവോത്ഥാനത്തിനും വളരെയേറെ സംഭാവനകള്‍ ചെയ്ത നെയ്യാറ്റിന്‍കരയുടെ നഷ്ടപ്രതാപം വീണ്ടെടുക്കണം. കേരള രാഷ്ട്രീയത്തില്‍ നെയ്യാറ്റിന്‍കര ഒരു തിരുത്തല്‍ശക്തിയായി മാറുമെന്നാണ് പ്രതീക്ഷ.

നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ക്ക്‌ രാജഗോപാലിന്റെ നന്ദി

2 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച തനിക്ക്‌ എല്ലാവിധ പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച്‌ വോട്ടു ചെയ്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നതായി ബിജെപി നേതാവ്‌ ഒ.രാജഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു. തിരഞ്ഞ....

രാജേട്ടനു പറയാനുള്ളത്

Quote004_Group3 പ്രിയപ്പെട്ട സമ്മതിദായകരോട് ഒരു അപേക്ഷ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്ന കാര്യം അറിയുമല്ലോ. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി "ധർമ്മരാജ്യം" എന്ന ഉദാത്തലക്ഷ്യത്തിൽ അടിയുറച്ചുനിന്നുകൊണ്ട് ഞാൻ പൊതുപ്രവർത്തനം നടത്തിവരുന്നു. ലാഭനഷ്ടങ്ങൾ നോക്കി കൂറുമാറാൻ ശ്രമിച്ചിട്ടില്ല. "എ....

സമുദായ സംഘടനകള്‍ കൈവിടുന്നു – മുന്നണികൾ ആശങ്കയിൽ

GeneralThumbnail തിരുവനന്തപുരം : സമുദായ സംഘടനകള്‍ ഒന്നിനുപുറകെ ഒന്നായി തള്ളിപ്പറയുന്നത്‌ നെയ്യാറ്റിന്‍കരയില്‍ ഇരുമുന്നണികള്‍ക്കും വന്‍ തിരിച്ചടിയായി. എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി, വിശ്വകര്‍മ്മസഭ, വിഎസ്ഡിപി തുടങ്ങിയ സംഘടനകള്‍ എല്ലാം തന്നെ ഇരു മുന്നണികളെയും പരസ്യമായി തന്നെ തള്ളിപ്പറഞ്ഞുകൊണ്ട്‌ നിലപാട്‌ അറി....

ഭൂരിപക്ഷ സമുദായ വികാരം വോട്ടില്‍ പ്രതിഫലിക്കും: വെള്ളാപ്പള്ളി

Quote001_Group 2_VellaappalliNatesan ചേര്‍ത്തല: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ വികാരം ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന്റെ വോട്ട്‌ നിലയില്‍ പ്രതിഫലിക്കുമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്‌എന്‍ഡിപി യോഗം കൗണ്‍സിലിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരു....

രാജകീയം ഈ ജനമുന്നേറ്റം

017 കൂറുമാറ്റത്തിന്റെയും കുതികാല്‍വെട്ടിന്റെയും ചരിത്രം പേറുന്ന ഇരുമുന്നണി സ്ഥാനാര്‍ഥികളെയും പിന്നിലാക്കി നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ മുന്നേറുന്നു. മുന്നണികളെ വിറപ്പിച്ച്‌ ഒരു വര്‍ഷം മുമ്പ്‌ നേമത്ത്‌ രണ്ടാം സ്ഥാനത്തെത്തിയ രാജഗോപാലിനെ നെയ്യാറ്റിന്‍കരയില്‍ ഒന്നാം ....

എന്തുകൊണ്ട്‌ രാജഗോപാല്‍?

011 രാഷ്ട്രീയ കേരളത്തിന്റെ ജീര്‍ണതയും ആദര്‍ശ രാഷ്ട്രീയവും ഏറ്റുമുട്ടുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പമൊന്നുമില്ല. ഇടത്‌-വലത്‌ മുന്നണികള്‍ പ്രതിനിധീകരിക്കുന്ന അവസരവാദത്തിന്റെയും അഴിമതിയുടെയും അധികാര രാഷ്ട്രീയത്ത....

Neyyatinkara Bypoll News